ജനവിധി 2026: 4.38 ശതമാനം പോളിങ് രേഖപ്പെടുത്തി

Update: 2026-04-09 04:01 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ രാവിലെ ഒൻപത് മണിവരെ 4.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിങ് 6.50 ശതമാനം തിരുവനന്തപുരം ജില്ലയിലാണ് രേഖപ്പെടുത്തിയത്.
കൊല്ലത്ത് 4.50 ശതമാനവും പത്തനംതിട്ടയിൽ 5.20 ശതമാനവും ആലപ്പുഴയിൽ 5.30 ശതമാനവും കോട്ടയത്ത് 5.10 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇടുക്കിയിൽ 3.10 ശതമാനമാണ് പോളിങ്.
എറണാകുളത്ത് 5 ശതമാനവും തൃശൂരിൽ 5.50 ശതമാനവും പോളിങ് രേഖപ്പെടുത്തി. പാലക്കാട് 3.20 ശതമാനം, മലപ്പുറം 3.60 ശതമാനം, കോഴിക്കോട് 4 ശതമാനം, വയനാട് 3.41 ശതമാനം, കണ്ണൂർ 3.60 ശതമാനം, കാസർകോട് 3.67 ശതമാനം എന്നിങ്ങനെയാണ് മറ്റ പോളിങ് നില.

Tags: