ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി:കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രതിഷേധം

മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം മിഠായിതെരുവ് എസ്‌കെ പൊറ്റക്കാട് ചത്വരത്തിനു സമീപം അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

Update: 2019-08-05 15:10 GMT

കോഴിക്കോട്: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേയും സിപിഎം എല്‍എല്‍എമുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കിലാക്കിയ നടപടിക്കെതിരെയും പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം മിഠായിതെരുവ് എസ്‌കെ പൊറ്റക്കാട് ചത്വരത്തിനു സമീപം അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. എല്‍ ജി ലിജീഷ് അധ്യക്ഷനായി. പിഷിജിത്, പി സി ഷൈജു, പിങ്കി പ്രമോദ്, കെ അരുണ്‍, എം വൈശാഖ്, പി റിവാറസ്, ടി മുരളി, ആര്‍ ഷാജി, എം എം സുബീഷ് സംസാരിച്ചു.

Tags:    

Similar News