ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: സായുധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ദ്രഗഡ് സുഗാന്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെതുടര്‍ന്ന് പോലിസും സൈന്യവും നടത്തിയ സംയുക്ത തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ സായുധര്‍ വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Update: 2019-05-31 05:40 GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സേനയും സായുധ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. സായുധ സംഘത്തിലെ ഒരാളെ വധിച്ചു. ദ്രഗഡ് സുഗാന്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെതുടര്‍ന്ന് പോലിസും സൈന്യവും നടത്തിയ സംയുക്ത തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ സായുധര്‍ വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകരുമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഇവര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുന്നു എന്നുമാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, തിരച്ചില്‍ നടത്തുന്നതിനിടെ നാട്ടുകാര്‍ സൈന്യത്തിനെതിരേ കല്ലേറ് നടത്തിയതായി റിപോര്‍ട്ടുണ്ട്.




Tags: