മുസ്‌ലിംകള്‍ ജീവനുവേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയെന്ന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്

വരുന്ന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യ സമരവും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന വിഷയത്തില്‍ ഈരാറ്റുപേട്ടയില്‍ ഏകദിന സെമിനാറും പൊതുസമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു.

Update: 2019-06-27 03:28 GMT

ഈരാറ്റുപേട്ട: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ സ്വയം പ്രഖ്യാപിത ദേശസ്‌നേഹികളാവുകയും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മുസ്‌ലിം സമുദായം ജീവനുവേണ്ടി നെട്ടോട്ടമോടുകയും

ചെയ്യേണ്ട അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.മാറിയ സാഹചര്യത്തില്‍ ആരാണ് യഥാര്‍ഥ രാജ്യസ്‌നേഹികളെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. വരുന്ന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യ സമരവും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന വിഷയത്തില്‍ ഈരാറ്റുപേട്ടയില്‍ ഏകദിന സെമിനാറും പൊതുസമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു.

വിവിധ മഹല്ലുകളെ ഏകോപിപ്പിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും ഇതിന്റെ സന്ദേശമെത്തിക്കും. ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് ജില്ലാതല അംഗത്വ വിതരണോത്ഘാടനവും യോഗത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിഫാര്‍ മൗലവി അല്‍ കൗസരി, നൈനാര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പി ഇ മുഹമ്മദ് സക്കീറിന് നല്‍കി അംഗത്വ വിതരണോത്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എ മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഉനൈസ് മൗലവി, സുബൈര്‍ മൗലവി, സല്‍മാന്‍ മൗലവി, പി എസ് അബ്ദുല്‍ കരീം, പി എ ഹാഷിം പുളിക്കീല്‍, എം ഇ റഷീദ്, കബീര്‍ കീഴേടം സംസാരിച്ചു.

Tags:    

Similar News