ജയ്പൂരില്‍ നിന്നുള്ള ട്രയിന്‍ കോഴിക്കോട്ടെത്തി; ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല

Update: 2020-05-22 03:19 GMT

കോഴിക്കോട്: ലോക്ക് ഡൗണില്‍ കുടുങ്ങിയവരുമായി ജയ്പൂരില്‍ നിന്ന് വന്ന ട്രയിന്‍ മെയ് 22ന് പുലര്‍ച്ചെ 2.30ന് കോഴിക്കോട് എത്തിച്ചേര്‍ന്നു. ട്രയിനില്‍ ആകെ 180 യാത്രക്കാരാണ് ഉള്ളത്.

കണ്ണൂര്‍ 53, കാസര്‍കോഡ് 15, കോഴിക്കോട് 30, മലപ്പുറം 32, പാലക്കാട് 21, തൃശൂര്‍ 5, വയനാട് 24. അങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ച കണക്ക്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. മെയ് 20ന് ഉച്ചയ്ക്കാണ് ജയ്പൂരില്‍ നിന്ന് ട്രയിന്‍
പുറപ്പെട്ടത്.

Tags:    

Similar News