സത്യം പറയുന്നവർക്കു നേരേ വെടിവയ്ക്കുന്നത് ഇസ്രായേലിൻ്റെ ഭീരുത്വം; ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി

Update: 2025-06-17 09:38 GMT

തെഹ്റാൻ : തെഹ്‌റാനിലെ ടെലിവിഷൻ ആസ്ഥാനത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം ഇസ്രായേലിൻ്റെ ഭീരുത്വം വെളിപെടുത്തുന്നതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

"യുദ്ധക്കളത്തിൽ ഇസ്രായേൽ പരാജയപ്പെടുമ്പോൾ ഇസ്രായേൽ, സത്യം റിപോർട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളെ അവർ ലക്ഷ്യമിടുന്നു" അദ്ദേഹം പറഞ്ഞു.

ബലപ്രയോഗത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഇറാന്റെ ശത്രുക്കൾ അറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: