ഇസ്രായേല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രം; ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Update: 2025-06-13 06:51 GMT

തിരുവനന്തപുരം: ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രായേല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്നും ലോകത്ത് സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പിന്തുണയുണ്ടന്നതു കൊണ്ടു തന്നെ എന്തുമാകാം എന്ന ധിക്കാര സമീപനമാണ് ഇസ്രയേല്‍ എല്ലാ കാലത്തും സ്വീകരിച്ചു പോരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'അത്യന്തം സ്ഫോടനാത്മകമായ വിവരമാണ് ഇന്ന് കാലത്ത് വന്നത്. ഇറാനു നേരെയുണ്ടായ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം തീഷ്ണമായ അ്തരീക്ഷം ഉണ്ടാക്കും. സമാധാനകാംക്ഷികളായ എല്ലാവരും അക്രമത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: