പള്ളി നിയമ വിരുദ്ധമോ? എങ്കിൽ അദ്വാനിയെ വിചാരണ ചെയ്യുന്നത് എന്തിനെന്ന് ഉവൈസി

ഇനി പള്ളി നിയമവിധേയമായിരുന്നെങ്കില്‍ എന്ത് കൊണ്ടാണ് തകര്‍ത്തവര്‍ക്ക് തന്നെ ഭൂമി ലഭിച്ചതെന്നും ഉവൈസി ചോദിച്ചു. ഇന്നലെ ഹൈദരാബാദില്‍ നടന്ന പൊതുയോഗത്തേ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

Update: 2019-11-11 09:39 GMT

ഹൈദരാബാദ്: ബാബരി മസ്ജിദ് നിയമവിരുദ്ധമായിരുന്നങ്കില്‍ അത് പൊളിച്ച കേസില്‍ എന്തിനാണ് ബിജെപി നേതാവ് എല്‍കെ അദ്വാനി ഉള്‍പെടെയുള്ളവരെ ഇപ്പോഴും വിചാരണ നേരിടുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. അതല്ല ഇനി പള്ളി നിയമവിധേയമായിരുന്നെങ്കില്‍ എന്ത് കൊണ്ടാണ് തകര്‍ത്തവര്‍ക്ക് തന്നെ ഭൂമി ലഭിച്ചതെന്നും ഉവൈസി ചോദിച്ചു. ഇന്നലെ ഹൈദരാബാദില്‍ നടന്ന പൊതുയോഗത്തേ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

'ഇതൊരു അടിസ്ഥാന ചോദ്യമാണ്. ഈ വിധി ന്വായത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. ബാബരി മസ്ജിദ് നിയമപരമായ അവകാശമാണ്. ഭൂമിക്കു വേണ്ടിയല്ല നാം പോരാടിയത്, മസ്ജിദിന് വേണ്ടിയാണ് . ഞങ്ങള്‍ക്ക് ദാനമൊന്നും ആവശ്യമില്ല. യാചകരെ പോലെ ഞങ്ങളോട് പെരുമാറരുത്. ഞങ്ങള്‍ ഇന്ത്യയിലെ മാന്യന്മാരായ പൗരന്‍മാരാണ്. പോരാട്ടം നിയമപരമായ അവകാശത്തിന്നു വേണ്ടി ഉള്ളതാണ്.' അയോദ്ധ്യ ഭൂമിതര്‍ക്ക കേസില്‍ ഉണ്ടായ സുപ്രീം കോടതി വിധി പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു ഉവൈസി

'വിധിയെ എതിര്‍ക്കുക എന്നത് തന്റെ ജനാധിപത്യപരമായ അവകാശമാണ്.ഞങ്ങള്‍ നീതിയാണ് അവകാശപ്പെട്ടത് ദാന ധര്‍മമല്ല.' എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

'നിങ്ങളുടെ വീട് പൊളിച്ചതിന്റെ പേരില്‍ നിങ്ങള്‍ ഒരു മധ്യസ്ഥനെ സമീപിച്ചാല്‍ ആ വീട് നില്‍ക്കാനോ അതല്ല അത് പൊളിച്ച ആള്‍ക്ക് ആണോ നല്‍കേണ്ടത്'. അദ്ദേഹം ചോദിച്ചു

ബാബരി മസ്ജിദ് പോലെ ഇത്തരത്തിലുള്ള നിരവധി പള്ളികളുടെ മേല്‍ ബിജെപിയുംആര്‍എസ്എസും അവകശവാദം ഉന്നയിക്കുന്നുണ്ട്. .അതിനുവേണ്ടി രാജ്യത്തെ മുസ്‌ലിംകള്‍ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കോടതിയില്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ ഉവൈസി അഭിനന്ദിച്ചു. 

Is the Babri Masjid illegal? Why should Advani be prosecuted?

Tags:    

Similar News