ഇരിട്ടി: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സമ്മേളനം

Update: 2021-07-19 08:14 GMT

ഇരിട്ടി: ഉളിയിലെ പൊട്ടിപോളിഞ്ഞ പോക്കറ്റ് റോഡുകള്‍ ടാറിങ് ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ ഇരിട്ടി നഗരസഭ ഭരണസമിതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭയിലെ ഉളിയില്‍ പ്രദേശത്തെ പോക്കറ്റ് റോഡുകള്‍ക്ക് ഫണ്ട് പാസായിട്ടും അത് ചിലവഴിച്ചു റോഡ് ഗതാഗത യോഗ്യമാക്കെതെ കഴിഞ്ഞ 12 വര്‍ഷം പ്രദേശത്തെ അവഗണിച്ചു. ഇനിയും അത് തുടരാനാണ് ഭാവമെങ്കില്‍ പൊതുജങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് ഉളിയില്‍ ബ്രാഞ്ച് സമ്മേളനം മുന്നറിയിപ്പ് നല്‍കി.

ഉളിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനം എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 2021-24 വര്‍ഷത്തേക്കുള്ള പുതിയ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: ഷമീല്‍ കെ.വി (പ്രസിഡന്റ്), സ്വാലിഹ്. പി (സെക്രട്ടറി), ഷമീര്‍ പി. കെ (വൈസ് പ്രസിഡന്റ് ), ഇര്‍ഷാദ് പി (ജോ:സെക്രട്ടറി), അഫ്‌സല്‍ സി കെ (ട്രഷറര്‍). എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ തമീം പെരിയത്തില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags:    

Similar News