ലബ്‌നാനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുവരെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍, റിപോര്‍ട്ട്
തെഹ്‌റാന്‍: പാകിസ്താനില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുക്കില്ലെന്ന് റിപോര്‍ട്ട്. ലബ്‌നാനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുവരെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ പറഞ്ഞതായി ഇറാനിയന്‍ മാധ്യമമായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഇറാനിയന്‍ പ്രതിനിധി സംഘം ഇസ് ലാമാബാദില്‍ എത്തിയിട്ടില്ലെന്നും അവിടെ പോകാന്‍ പദ്ധതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിയന്‍ സംഘം ചര്‍ച്ചകള്‍ക്കായി എത്തിയെന്ന റിപോര്‍ട്ടുകളും ഏജന്‍സി തള്ളിക്കളഞ്ഞു.
ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തിയതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.