കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അത് അവര്‍ക്ക് വലിയ ദുരന്തമായി മാറും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമയി ഇറാന്‍
തെഹ്‌റാന്‍: അമേരിക്കയ്ക്കും ഇസ്രയേലിനും നേരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കന്‍ സൈന്യം കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അത് അവര്‍ക്ക് വലിയ ദുരന്തമായി മാറുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കന്‍ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ''ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്'' എന്നായിരുന്നു അരാഗ്ചിയുടെ മറുപടി. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ നടക്കുമ്പോഴും അമേരിക്ക ആക്രമണം നടത്തിയ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി, സമാധാന നീക്കങ്ങളില്‍ അമേരിക്കയ്ക്ക് സത്യസന്ധതയില്ലെന്നും അതിനാല്‍ അവരെ വിശ്വാസമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.നിലവില്‍ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.