ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

Update: 2026-01-24 05:14 GMT

തെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ ഏതൊരു ചെറിയ ആക്രമണം നടത്തിയാലും അതിനെ പൂര്‍ണ്ണരൂപത്തിലുള്ള യുദ്ധമായി കണക്കാക്കുമെന്ന് ഇറാന്‍. കഠിനമായ രീതിയില്‍ തന്നെയായിരിക്കും തിരിച്ചടിയെന്നും ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഖമേനി ഭരണകൂടത്തെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കലുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലേക്ക് അതിശക്തമായ യുദ്ധക്കപ്പലുകളുടെ വ്യൂഹത്തെ അയക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.

Tags: