ആക്രമണം തടയുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ പങ്കു വഹിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ

Update: 2026-03-22 10:05 GMT

തെഹ്റാൻ : തങ്ങൾക്കെതിരായ ഇസ്രായേൽ അമേരിക്ക ആക്രമണങ്ങൾ നടയുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ പങ്കു വഹിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ.‍ ശനിയാഴ്ച പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു.

ബ്രിക്സ് യാതൊരു സമ്മർദ്ദവുമില്ലാതെ സ്വന്തമായി പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ സംയുക്തമായി ഒരു പുതിയ സുരക്ഷാ സംവിധാനം സൃഷ്ടിക്കണമെന്നും ഇറാൻ പ്രസിഡന്റ് നിർദ്ദേശിച്ചു. ഇത് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയും പുറത്തുനിന്നുള്ള ഇടപെടലുകൾ കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags: