ആക്രമണം നടത്താന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഇറാന്റെ കൈവശമുണ്ട്, റിപോര്‍ട്ട്

Update: 2026-04-17 05:36 GMT

വാഷിങ്ടണ്‍: ഇനിയും ആക്രമണം നടത്താന്‍ കഴിവുള്ള ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഇറാന്റെ കൈവശമുണ്ടെന്ന് റിപോര്‍ട്ട്. അമേരിക്കയ്ക്കും മേഖലയിലെ സഖ്യകക്ഷികള്‍ക്കും ഇത് ഭീഷണിയാണെന്ന് യുഎസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ജെയിംസ് ആഡംസ് പറഞ്ഞു.

ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാന്‍ പിന്തുണയുള്ള ഷിയാ മിലിഷ്യ ഗ്രൂപ്പുകള്‍ യുഎസ് ലക്ഷ്യങ്ങളില്‍ നൂറുകണക്കിന് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ യുഎസ്, ഇസ്രായേലി ബോംബാക്രമണങ്ങള്‍ ഇറാന്റെ സൈനിക ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ പ്രകാരം, ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇറാന്റെ പകുതിയോളം മിസൈല്‍ ലോഞ്ചറുകള്‍ ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു. കൂടാതെ അവരുടെ കൈവശം ധാരാളം മിസൈലുകളും ഡ്രോണുകളും ഉണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags: