ഇന്ത്യന്‍ നാവികസേനയുടെ അതിഥി യുദ്ധക്കപ്പല്‍ 'ഐറിസ് ദേന' യുഎസ് വെടിവച്ചിട്ടതായി ഇറാന്‍

Update: 2026-03-05 10:55 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ അതിഥി യുദ്ധക്കപ്പല്‍ 'ഐറിസ് ദേന' യുഎസ് വെടിവച്ചിട്ടതായി ഇറാന്‍. ഏകദേശം 130 നാവികരുമായി സഞ്ചരിച്ചിരുന്ന കപ്പല്‍ ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 2,000 മൈല്‍ (3,219 കിലോമീറ്റര്‍) അകലെ മുന്നറിയിപ്പില്ലാതെ വെടിവച്ചിട്ടതായാണ് വിവരം.

ഇറാനിയന്‍ കപ്പലിനെ ആക്രമിച്ചതിലൂടെ അമേരിക്ക അപകടകരമായ ഒരു കീഴ് വഴക്കം സൃഷ്ടിച്ചുവെന്നും ആക്രമണത്തില്‍ ഇറാന്‍ അഗാധമായി ഖേദിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

Tags: