15 വര്‍ഷത്തിന് ശേഷം ഇറാന് എസ്‌സിഒയില്‍ പൂര്‍ണാംഗത്വം

15 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലോക്കിന്റെ ഏഴ് സ്ഥിരാംഗങ്ങള്‍ വെള്ളയാഴ്ച അംഗീകാരം നല്‍കിയതോടെയാണ് ഇറാന് പൂര്‍ണാംഗത്വം ലഭിച്ചത്.

Update: 2021-09-20 09:56 GMT

തെഹ്‌റാന്‍: ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) പൂര്‍ണാംഗത്വത്തിനുള്ള ഇറാന്റെ കാത്തിരിപ്പിന് വിരാമം. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലോക്കിന്റെ ഏഴ് സ്ഥിരാംഗങ്ങള്‍ വെള്ളയാഴ്ച അംഗീകാരം നല്‍കിയതോടെയാണ് ഇറാന് പൂര്‍ണാംഗത്വം ലഭിച്ചത്.

രണ്ട് വര്‍ഷം വരെ കാലതാമസമുണ്ടാകാവുന്ന സാങ്കേതിക, നിയമ നടപടികള്‍ അവസാനിച്ച ശേഷം ഇറാന്‍ ഔദ്യോഗികമായി സംഘടനയില്‍ ചേരും. ഈ സംഘടന ലോകത്തിന്റെ മൂന്നിലൊന്ന് പ്രതിനിധീകരിക്കുകയും, വാര്‍ഷികമായി ട്രില്യണ്‍ ഡോളറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. സംഘടനയിലെ അംഗങ്ങളില്‍ സെന്‍ട്രല്‍ ഏഷ്യയിലെ വിവിധ രാഷ്ട്രങ്ങളും ചൈനയും റഷ്യയും ഇന്ത്യയും ഉള്‍പ്പെടുന്നു.

തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടന്ന ഉച്ചകോടി കഴിഞ്ഞ് തിരിച്ചെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി ഇറാന് പൂര്‍ണാംഗമാകാനുള്ള അനുമതിയെ നയതന്ത്ര വിജയമെന്നാണ് വിശേഷിപ്പിച്ചത്. ഇത് ഏഷ്യന്‍ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളുമായും അതിന്റെ വിശാല വിഭവങ്ങളുമായും ഇറാനെ ബന്ധിപ്പിക്കുന്നതാണ്.

രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിയിലെ പ്രഭാഷണത്തിനിടെ യുഎസിന്റെ ഏകപക്ഷീയതയെ റഈസി വിമര്‍ശിച്ചു. അതേസമയം, ഉപരോധത്തിനെതിരേ പോരാടാന്‍ സംഘടിതമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി വിവിധ ഉന്നത നയതന്ത്ര കൂടിക്കാഴ്ച പ്രസിഡന്റ് റഈസ് നടത്തുകയും, തജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമാം അലി റഹ്മൂനുമായി എട്ട് കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു.

Tags:    

Similar News