ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം

Update: 2026-03-10 08:03 GMT

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ ഒരു യുഎസ് സൈനിക താവളത്തെ ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു.

എര്‍ബിലിലെ ഹരീര്‍ എയര്‍ ബേസിലെ യുഎസ് സൈനിക ആസ്ഥാനം ലക്ഷ്യമിട്ടാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവന പ്രകാരം, സൈനിക താവളത്തിന് നേരെ ആകെ അഞ്ച് മിസൈലുകള്‍ തൊടുത്തുവിട്ടു. എന്നിരുന്നാലും, ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags: