പ്രവാചക നിന്ദ: നൈജീരിയയില്‍ പോപ് ഗായകന് വധശിക്ഷ

2020 മാര്‍ച്ചിലാണ് യഹയ ഷെരീഫ് മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലുള്ള വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചത്.

Update: 2020-08-12 14:27 GMT

സാറിയ: വടക്കന്‍ നൈജീരിയയിലെ കാനോ സ്റ്റേറ്റില്‍ മുഹമ്മദ് നബിക്കെതിരെ മതനിന്ദ നടത്തിയ 22 കാരനായ സുവിശേഷ ഗായകനും സംഗീതജ്ഞനും സംഗീതസംവിധായകനുമായ യഹയ ഷെരീഫ് അമിനുവിനെ വധശിക്ഷയ്ക്ക് വിധിച്ചു. നൈജീരിയയിലെ 2000 ലെ കാനോ പീനല്‍ കോഡിലെ സെക്ഷന്‍ 382 (ബി) പ്രകാരമാണ് സംഗീതജ്ഞനെ ശിക്ഷിച്ചത്. ഹൗസാവ ഫിലിന്‍ ഹോക്കിയില്‍ സ്ഥിതിചെയ്യുന്ന കാനോ അപ്പര്‍ ശരീഅ കോടതിയിലെ ഖാദി അലിയു മുഹമ്മദ് കാനി ആണ് ശിക്ഷ വിധിച്ചത്. എന്നാല്‍ വിധിക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

മുസ്ലിം ഭൂരിപക്ഷമുള്ള വടക്കന്‍ നൈജീരിയയിലെ സംസ്ഥാനങ്ങള്‍ മതേതര നിയമവും ശരീഅത്ത് നിയമവും ഉപയോഗിക്കുന്നുണ്ട്. 2020 മാര്‍ച്ചിലാണ് യഹയ ഷെരീഫ് മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലുള്ള വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. ഈ ഗാനം മുസ്ലിംകള്‍ക്കിടയില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. അതോടെ യഹയ ഷെരീഫ്-അമിനു ഒളിവില്‍ പോകുകയായിരുന്നു. അതിനു ശേഷമാണ് പോലീസിന്റെ പിടിയിലായത്. ഇപ്പോള്‍ തടവില്‍ കഴിയുകയാണ് യഹയ ഷെരീഫ് അമിനു.


Tags:    

Similar News