കണ്ണൂരില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് 51കാരന്‍ മരിച്ചു

Update: 2025-09-19 11:00 GMT

കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസിലെ ഗോപാലന്റെ മകന്‍ കൊളപ്പറത്ത് മനോജ് (51) ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.45ഓടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയില്‍ ഷോക്കേറ്റ് വീണ നിലയില്‍ കണ്ട മനോജിനെ ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: