ഇന്ദിരാഗാന്ധി പരിസ്ഥിതി സംരക്ഷിച്ചു; ഇന്ന് നടക്കുന്നതെല്ലാം ആസൂത്രിതമായ നീക്കങ്ങള്‍: ജയറാം രമേശ്

രാജ്യ തലസ്ഥാനം വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ഈ വേളയില്‍ പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇന്ദിരാഗാന്ധിയെ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2024-11-19 06:01 GMT

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യ തലസ്ഥാനം വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ഈ വേളയില്‍ പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇന്ദിരാഗാന്ധിയെ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടില്‍ സംസാരിക്കവെയാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്. പരിസ്ഥിതിയും പ്രകൃതിയുടെ പൈതൃകവും സംരക്ഷിക്കുന്നതിന് നിരവധി നിയമങ്ങള്‍ അവര്‍ രൂപപ്പെടുത്തി. അവര്‍ ലാഭേച്ഛയില്ലാതെ വലിയ പ്രതിബദ്ധതയോടെയാണ് എന്തിനെയും സമീപിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. പാരിസ്ഥിത സന്തുലിതാവസ്ഥ തകിടം മറഞ്ഞിരിക്കുകയാണ്. ജയറാം രമേശ് വ്യക്തമാക്കി.




Tags: