വിമാനത്തില്‍ സാങ്കേതിക തകരാര്‍; 180 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

Update: 2025-09-06 06:19 GMT

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാര്‍. രണ്ടു മണിക്കൂറിന് ശേഷം വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10ന് പുറപ്പെട്ട 6ഇ1403 ഇന്‍ഡിഗോ വിമാനം, ശനിയാഴ്ച പുലര്‍ച്ചെ 1.44ഓടെ കൊച്ചിയില്‍ തിരിച്ചെത്തുകയായിരുന്നു. വിമാനത്തില്‍ 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ, പുലര്‍ച്ചെ 3.30ന് മറ്റൊരു വിമാനത്തിലാക്കി അബുദാബിയിലേക്ക് അയച്ചു.

Tags: