മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തില്‍ സിപിഎം, സംഘ്പരിവാറിനോട് മത്സരിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദുര്‍ഭരണം കൊണ്ട് ജനപിന്തുണ നഷ്ട്ടപ്പെട്ട സിപിഎം ന്യൂനപക്ഷ വിരോധം കുത്തിവെച്ചു രാഷ്ട്രീയം കളിക്കുന്ന ബിജെപി ശൈലിയാണ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ദമാം: സംഘ്പരിവാറിന്റെ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തോട് മത്സരിക്കുന്ന രീതിയിലുള്ള സിപിഎം നേതാക്കളുടെ സമീപകാല പ്രസ്താവനകളെ പൊതുസമൂഹം ഗൗരവമായി കാണേണ്ടതുണ്ടെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മറ്റി.
മാവോവാദി ബന്ധം ആരോപിച്ച് യൂഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 2 പേരും സിപിഎമ്മിന്റെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ കൂടിയാണ്. ഇരുവരുടേതും പാര്‍ട്ടി കുടുംബങ്ങളുമാണ്. വസ്തുതകള്‍ ഇതായിരിക്കെയാണ് മാവോവാദികള്‍ക്കു പിന്നില്‍ മുസ്‌ലിം തീവ്രവാദികള്‍ ആണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണവും അതിന് പിന്തുണയുമായെത്തിയ ബിജെപി നേതാക്കളുടെ പ്രസ്താവനകളെയും പൊതുസമൂഹം നോക്കികാണേണ്ടത്. ദുര്‍ഭരണം കൊണ്ട് ജനപിന്തുണ നഷ്ട്ടപ്പെട്ട സിപിഎം ന്യൂനപക്ഷ വിരോധം കുത്തിവെച്ചു രാഷ്ട്രീയം കളിക്കുന്ന ബിജെപി ശൈലിയാണ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിപിഎം നേതാക്കളില്‍ നിന്നുണ്ടാകുന്ന തുടര്‍ച്ചയായ മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍. സംഘപരിവാറിനെ തള്ളിക്കളഞ്ഞതുപോലെ സംഘപരിവാര്‍ ദുര്‍ഭൂതം ബാധിച്ച സിപിഎമ്മിനെയും കേരളീയപൊതുസമൂഹം തള്ളിക്കളയേണ്ടതുണ്ടെന്നും ദമാമില്‍ ചേര്‍ന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി സ്വാഗതവും ഷജീര്‍ തിരുവന്തപുരം നന്ദിയും പറഞ്ഞു. ഷംസു പൂക്കോട്ടുംപാടം, അന്‍ഷാദ് ആലപ്പുഴ, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, ഖാലിദ് ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.