ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാംപയിന് റിയാദില്‍ തുടക്കമായി

Update: 2021-01-04 16:37 GMT
റിയാദ് : സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ശ്രദ്ധേയമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം പുതുവത്സരദിനത്തില്‍ മെമ്പര്‍ഷിപ് ക്യാംപയിന് തുടക്കം കുറിച്ചു. ശാക്തീകരണത്തിനായി ഒന്നിക്കുക എന്ന ശീര്‍ഷകത്തില്‍ സൗദി ദേശീയ തലത്തില്‍ പ്രഖ്യാപിച്ച ക്യാംപയിന്റെ ഭാഗമായാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ റിയാദിലും സംഘടിപ്പത്. ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ നാടിന്റെ രാഷ്ട്രിയ സാമൂഹിക സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുകയും ചെയ്യുക, പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളെ എകീകരിക്കുക എന്നി പ്രവര്‍ത്തനങ്ങള്‍ക്കാണ് സോഷ്യല്‍ ഫോറം മുന്‍ഗണന നല്‍കുന്നത്. സാമൂഹിക ജനാധിപത്യത്തിലൂന്നി ശാക്തീകരണത്തിലൂടെ അരികുവത്കരിക്കപ്പെട്ട പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിടുന്ന ഈ കൂട്ടായ്മലേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളെ ജനുവരി ഒന്ന് മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപയിന്‍ കാലഘട്ടത്തില്‍ അംഗങ്ങളാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ പുതിയ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ലത്തീഫ് എന്‍. എന്‍, മുഹിനുദ്ദീന്‍ മലപ്പുറം, സെക്രട്ടറിമാരായ അന്‍സാര്‍ ചങ്ങനാശ്ശേരി, മുഹമ്മദ് ഉസ്മാന്‍, അബ്ദുല്‍ അസീസ് പയ്യന്നൂര്‍, സ്‌റ്റേറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.




Tags:    

Similar News