രാഷ്ട്രീയ ശാക്തീകരണത്തിന് സജ്ജരാവുക: സോഷ്യല്‍ ഫോറം

Update: 2021-11-22 01:02 GMT

അല്‍ ജൗഫ്: ഇന്ത്യന്‍ ജനാധിപത്യം അപകടകരമായ സാഹചര്യത്തില്‍ വീണ്ടെടുപ്പിനായ് രാഷ്രീയ ശാക്തീകരണത്തിന് ജനതയെ തയ്യാറാക്കണമെന്ന് സോഷ്യല്‍ ഫോറം അല്‍ ജൗഫ് ബ്ലോക്ക് നേതൃപരിശീലന ക്യാംപ് ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ജനതയെ ഒന്നടങ്കം ഫാഷിസം നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്രിയാത്മക ഇടപെടലുകളിലൂടെ തിരിച്ചു പിടിക്കുന്നതിന് എസ്ഡിപിഐ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒന്നായി അനീതികള്‍ക്കെതിരെ സംസാരിക്കേണ്ടതുണ്ട്. കേരള രാഷ്ട്രീയവും പങ്കു കച്ചവടരീതിയില്‍ മുന്നോട്ട് പോകുന്നത് ആശങ്കാജനകമാണ്. ക്യാംപ് വിലയിരുത്തി.

ബ്ലോക്ക് പ്രസിഡന്റ് നജീബ് വള്ളക്കടവ് ഡയറക്ടര്‍ ആയ പരിശീലന ക്യാംപില്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രതിനിധികളായ അന്‍സില്‍ മൗലവി ആലപ്പുഴ, കുഞ്ഞുമുഹമ്മദ് പുഴക്കാട്ടിരി, ഹനീഫ് തൊഴുപ്പാടം, സാക്കിര്‍ ഹുസൈന്‍ പുഴക്കാട്ടിരി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ് നയിച്ചു.ബ്ലോക്ക് മെമ്പര്‍ ബിജൂര്‍ കണിയാപുരം സ്വാഗതവും ഷമീര്‍ തില്ലങ്കേരി നന്ദിയും പറഞ്ഞു. 

Tags: