ഇന്ത്യന്‍ വിമാനങ്ങള്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവലങ്ങളിലേക്ക് മാറ്റി

Update: 2020-12-26 09:13 GMT

ഷാര്‍ജ: അബുദാബി ദുബയ് വിമാനത്താവളത്തിലെ യാത്രാ നിയന്ത്രണം കാരണം ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനങ്ങളും മാറ്റിയവയില്‍ ഉള്‍പ്പെടും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. ഈ വിമാനങ്ങള്‍ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവങ്ങളിലായിരിക്കും.




Tags:    

Similar News