ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ട് പൂട്ടാന്‍ നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വശജ

Update: 2021-01-11 03:43 GMT

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ശാശ്വതമായി നിര്‍ത്തിവയ്ക്കാനുള്ള നടപടിക്ക് നേതൃത്വം നല്‍കിയത് ട്വിറ്ററിന്റെ ഉന്നത അഭിഭാഷകയും ഇന്ത്യന്‍ വശജയുമായി വിജയ ഗദ്ദെ. യുഎസില്‍ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താലാണ് ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ട് നിര്‍ത്തിവച്ചത്. ആദ്യമായാണ് ഒരു രാഷ്ട്രനേതാവിന്റെ അകൗണ്ട് കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ ട്വിറ്റര്‍ അവസാനിപ്പിച്ചത്.


ഇന്ത്യയില്‍ ജനിച്ച വിജയ ഗദ്ദെ കുട്ടിക്കാലം മുതല്‍ തന്നെ മാതാപിതാക്കളോടൊപ്പം യുഎസിലാണ്. മെക്‌സിക്കോ ഉള്‍ക്കടലിലെ എണ്ണ ശുദ്ധീകരണശാലകളില്‍ കെമിക്കല്‍ എഞ്ചിനീയറായിരുന്നു പിതാവ് 2011ലാണ് ഇവര്‍ ട്വിറ്ററില്‍ ചേരുന്നത്.




Tags:    

Similar News