കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നു: ആരോപണവുമായി പാക് മന്ത്രി

ഇന്ത്യയുടെ നീക്കങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ മണത്തറിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Update: 2020-12-18 15:15 GMT

അബുദബി: ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ പാകിസ്താനെതിരെ മിന്നലാക്രമണം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രിയുടെ ആരോപണം. യുഎഇയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അബുദാബിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപണം ഉന്നയിച്ചത്.


ഇന്ത്യയുടെ നീക്കങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ മണത്തറിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മിന്നലാക്രമണം നടത്താന്‍ സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സുപ്രധാന പങ്കാളികളെന്ന് ഇന്ത്യ കരുതുന്ന രാജ്യങ്ങളുടെ അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഖുറേഷി ആരോപിച്ചു. കര്‍ഷക സമരം അടക്കമുള്ള ഗുരുതര ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും ഭിന്നതകള്‍ മറന്ന് ഐക്യം ഊട്ടിയുറപ്പിക്കാനും പാകിസ്താനെതിരായ മിന്നലാക്രമണത്തിലൂടെ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നതെന്നും ഖുറേഷി ആരോപിച്ചു. യുഎഇ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ വാര്‍ത്താ സമ്മേളനം.




Tags:    

Similar News