ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം ഹജ്ജ് ക്യാംപ്

ക്യാംപ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു.

Update: 2019-06-18 07:05 GMT

മലപ്പുറം: ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് ഹജ്ജാജികള്‍ക്ക് നവ്യാനുഭവമായി. ക്യാംപ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു.

ഹജ്ജ് യാത്രാ ഉപകരണങ്ങളില്‍ ഏറ്റം പ്രധാനപ്പെട്ടത് ഭക്തിയാണ്. സാത്താനെ കല്ലെറിയുന്നതോടൊപ്പം സ്വേച്ഛ താല്‍പ്പര്യങ്ങളെയും തൂത്തെറിയാന്‍ നമുക്കാവണം. എല്ലാ കെട്ടുപാടുകളെയും പൊട്ടിച്ചെറിഞ്ഞ് നാം യാത്ര പോകുകയാണ്. കാര്യങ്ങള്‍ ഏറ്റെടുത്ത പടച്ച തമ്പുരാന്റെ അതിഥികളായി ലോക മുസ്‌ലിം സമ്മേളനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരാണ് നാം. നമ്മുടെ യാത്ര അല്ലാഹുവിലേക്കാണെന്നും അദ്ദേഹം ഉണര്‍ത്തി.

ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തില്‍ അബ്ദുന്നാസര്‍ ബാഖവിയും ഹജ്ജ് നിര്‍വ്വഹണം എന്ന വിഷയത്തില്‍ ഇസ്മയില്‍ പാണാവള്ളിയും ക്ലാസെടുത്തു.ബഷീര്‍ ഈങ്ങാപ്പുഴ അധ്യക്ഷത വഹിച്ചു. ഇ സുല്‍ഫി, റഫീഖ് പി പി, പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News