ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശി(ജെഎംബി)നു ഇന്ത്യയില്‍ നിരോധനം
ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ജമാഅത്തുല്‍ മുജാഹിദീന്‍ ഇന്ത്യ, ജമാഅത്തുല്‍ മുജാഹിദീന്‍ ഹിന്ദുസ്ഥാന്‍ തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും യുഎപിഎ നിയമപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയത്
ന്യൂഡല്‍ഹി: 2016ല്‍ ബംഗ്ലാദേശിലെ ധക്കയില്‍ 17 വിദേശപൗരന്‍മാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടാനുണ്ടായ ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശി(ജെഎംബി)നു ഇന്ത്യയില്‍ നിരോധനം. രാജ്യത്തെ യുവാക്കളെ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും റിക്രൂട്ട് ചെയ്യുന്നുവെന്നാരോപിച്ചാണ് ആഭ്യന്തര മന്ത്രാലയം നിരോധനവിജ്ഞാപനം പുറപ്പെടുവിച്ചത്. ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ജമാഅത്തുല്‍ മുജാഹിദീന്‍ ഇന്ത്യ, ജമാഅത്തുല്‍ മുജാഹിദീന്‍ ഹിന്ദുസ്ഥാന്‍ തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും യുഎപിഎ നിയമപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയത്. 2016 ജൂലൈ ഒന്നിനാണു ധക്കയിലെ ഗുല്‍ഷാന്‍ ഏരിയയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ആക്രമണം നടന്നത്.