പാകിസ്താന് നൽകുന്ന വായ്പകളും ഗ്രാൻ്റുകളും പുനപരിശോധിക്കാൻ ആഗോള ഏജൻസികളോട് ആവശ്യപ്പെട്ട് ഇന്ത്യ: റിപോർട്ട്
ന്യൂഡൽഹി: പാകിസ്താനുള്ള വായ്പകളും ഗ്രാന്റുകളും പുനഃപരിശോധിക്കാൻ ഇന്ത്യ ഐഎംഎഫ്, ലോക ബാങ്ക് ഉൾപ്പെടെയുള്ള ആഗോള ഏജൻസികളോട് ആവശ്യപ്പെടുമെന്ന് റിപോർട്ട്.
പഹൽഗാമിൽ നടന്ന ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും . അക്രമങ്ങൾക്ക് ഇന്ധനം പകരുന്ന രാഷ്ട്മായി പാകിസ്താൻ മാറിയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ വർഷം പാകിസ്താൻ ഐഎംഎഫിൽ നിന്ന് 7 ബില്യൺ ഡോളർ വായ്പ എടുത്തിരുന്നു. കൂടാതെ കാലാവസ്ഥ പ്രതിരോധം മെച്ചപെടുത്തുന്നതിനായി മാർച്ചിൽ 1.3 ബില്യൺ ഡോളർ കൂടി വായ്പ ലഭിച്ചു. ഇത്തരത്തിലുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ഇന്ത്യ ഐഎംഎഫിനോട് ആശങ്ക പ്രകടിപ്പിക്കുകയും ഈ വായ്പകൾ പുനഃപരിശോധിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപോർട്ടുകൾ.