കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 12,380 രൂപയും പവന് 120 രൂപ കൂടി 99,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. 14, ഒന്‍പത് കാരറ്റുകള്‍ക്കും വില വര്‍ധിച്ചു. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5,115 രൂപയും പവന് 40 രൂപ കൂടി 40,920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഇന്‍വെസ്റ്റ്മെന്റ് അഥവാ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവര്‍ വിപണിയിലെ ഈ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.