യുപിയില്‍ ബിജെപി പകുതിയോളം സീറ്റില്‍ മുന്നില്‍

Update: 2022-03-10 04:18 GMT

ന്യൂഡല്‍ഹി; ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നായ യുപിയില്‍ ബിജെപി പകുതി സീറ്റുകളില്‍ മുന്നില്‍. ഏകദേശം 202 സീറ്റുകളിലാണ് ബിജെപി മുന്നിലെത്ിതയത്. സമാജ് വാദി പാര്‍ട്ടി മിക്കയിടങ്ങളിലും ബിജെപിക്ക് പിന്നിലാണ്.

403 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപി നിയമസഭയില്‍ ആകെ ഉള്ളതും 403 സീറ്റാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൂന്ന് തലങ്ങളിലായി സുരക്ഷയൊരുക്കിയിട്ടുണ്ട്. സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.

പോസ്റ്റല്‍ വോട്ടുകളിലും ഇതേ സൂചനയാണ് ഉണ്ടായിരുന്നത്.

എക്‌സിറ്റ് പോളിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരുന്നത്.

Tags:    

Similar News