തിരുവനന്തപുരത്ത് 533 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Update: 2020-09-21 18:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(21 സെപ്റ്റംബര്‍) 533 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 394 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 5 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി സോമശേഖരന്‍(73), തിരുമല സ്വദേശിനി ഭഗീരഥിയമ്മ(82), റസല്‍പുരം സ്വദേശിനി രമണി(65), കരിയ്ക്കകം സ്വദേശി സുരേഷ് ബാബു(57) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 305 പേര്‍ സ്ത്രീകളും 228 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 47 പേരും 60 വയസിനു മുകളിലുള്ള 86 പേരുമുണ്ട്.

പുതുതായി 1,747 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,587 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,995 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 22,051 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,679 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ഇന്ന് 387 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാംപിളുകളില്‍ 703 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു.

Tags:    

Similar News