യുഎസ്സില്‍ കൊവിഡ് മരണം 3,40,000 കടന്നു

Update: 2020-12-31 03:53 GMT

ന്യയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും തീവ്രമായി കൊവിഡ് വ്യാപനം നടന്ന യുഎസ്സില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,40,000 ആയതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

ഇതുവരെ രാജ്യത്ത് 19.6 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 3,40,586 ആയി.

ന്യൂയോര്‍ക്കില്‍ മാത്രം 37,687 പേര്‍ മരിച്ചു. യുഎസ്സില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്ന സംസ്ഥാനം ന്യൂയോര്‍ക്കാണ്.

ടെക്‌സാസാണ് രണ്ടാം സ്ഥാനത്ത്, 27,298 മരണങ്ങള്‍. കാലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലും 21,000ത്തില്‍ കൂടതല്‍ മരണങ്ങള്‍ രേഖപ്പെടുത്തി.

ന്യൂജഴ്‌സി, ഇല്ലിനോസ്, പെന്‍സില്‍വാനിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ, മസാച്യുസെറ്റ്‌സ് എന്നിവ 10,000ത്തില്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളാണ്.

കൊവിഡ് വ്യാപനത്തിലും മരണങ്ങളിലും ഏറ്റവും മുന്നില്‍ ഇപ്പോഴും യുഎസ്സാണ്. ലോകത്തെ കൊവിഡ് മരണങ്ങളില്‍ 18 ശതമാനവും ഇവിടെയാണ്. യുഎസ്സിലെ പ്രതിദിന മരണനിരക്ക് 3,725ആണ്.

ബ്രിട്ടനില്‍ സ്ഥിരീകരിച്ച ജതികമാറ്റം സംഭവിച്ച കൊവിഡ് യുഎസ്സിലും സ്ഥിരീകരിച്ചിട്ടുണ്ട്, കൊളൊറാഡൊവില്‍.

Tags: