രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 47,638 പേര്‍ക്ക് കൊവിഡ്, 670 മരണം

Update: 2020-11-06 04:34 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 47,638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 84,11,724 ആയി. ഈ സമയത്തിനുള്ളില്‍ 670 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ വരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,24,985 ആയി.

രാജ്യത്ത് നിലവില്‍ 5,20,773 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുളളത്.

ഇതുവരെ 77,65,996 പേര്‍ രോഗമുക്തരായി. 54,154 പേര്‍ കഴിഞ്ഞ ദിവസം മാത്രം രോഗമുക്തരായി.

രാജ്യത്തെ സജീവ കേസുകളില്‍ 78.2ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്ര 21.53 ശതമാനം, കേരളം 16.12ശതമാനം, ഡല്‍ഹി 7.08ശതമാനം, ബംഗാള്‍ 6.8ശതമാനം, കര്‍ണാടക 6.76ശതമാനം, ചത്തിസ്ഗഢ് 4.3ശതമാനം, ഉത്തര്‍പ്രദേശ് 4.30 ശതമാനം, ആന്ധ്ര 4.06ശതമാനം, തമിഴ്‌നാട് 3.63ശതമാനം, തെലങ്കാന 3.53 ശതമാനം, ബാക്കി എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് 21.80 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

Tags: