പൗരത്വ ഭേദഗതി നിയമ ബോധവല്‍ക്കരണത്തിന് ഉത്തര്‍ പ്രദേശില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

പൗരത്വ ഭേദഗതി നിയമ ബോധവല്‍ക്കരണ പരിപാടിയെന്നാണ് കോഴ്‌സിന്റെ പേര്.

Update: 2020-01-22 03:39 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ്. പുതിയ നിയമത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ രാജര്‍ഷി ടാന്‍ഡന്‍ ഓപ്പണ്‍ സര്‍വകലാശാല മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി നിയമ ബോധവല്‍ക്കരണ പരിപാടിയെന്നാണ് പേരിട്ടിരിക്കുന്നത്.

ജനുവരിയില്‍ ആരംഭിച്ച കോഴ്‌സില്‍ ഏതാനും കുട്ടികള്‍ ചേര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നിയമ ബോധവല്‍ക്കരണമാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ കാമേശ്വര്‍ നാഥ് സിങ് പറഞ്ഞു.

സിഎഎ ഒരു പൊതു പ്രശ്‌നവും രാജ്യത്തെ നിയമവുമാണ്. ആളുകളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമാണ് ഇത്. നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചും ദേശീയ ഐക്യത്തെയും സംയോജനത്തെയും ബാധിക്കുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കും- വൈസ് ചാന്‍സലര്‍ പറഞ്ഞു.




Tags:    

Similar News