കാസര്‍കോട്: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്. വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസിന്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പതു വീതം വോട്ടു കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. ബിജെപിയുടെ അംഗം സന്തോഷ് കുമാര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വൈ. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിട്ടുനിന്നു. എല്‍ഡിഎഫ് അംഗം വി കെ നളിനിയുടെ വോട്ട് അസാധുവായതോടെയാണ് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിന്റെ അഡ്വ. ബാബുരാജു തിരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് മെമ്പര്‍മാര്‍ വോട്ടെടുപ്പിന് എത്താത്തിനെ തുടര്‍ന്നാണ് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിയത്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെ തര്‍ക്കമാണ് വിട്ടുനില്‍ക്കാന്‍ കാരണം. ബിജെപി അംഗവും തെരഞ്ഞെടുപ്പിനായി എത്തിയിരുന്നില്ല. തുടര്‍ന്ന് വരണാധികാരി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.