മംഗലത്ത് എസ്ഡിപിഐ പരിസര ശുചീകരണവും അണുനശീകരണവും നടത്തി

Update: 2021-06-06 16:41 GMT

മംഗലം: മംഗലത്തെ എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി പരിസര ശുചീകരണം നടത്തി. പ്രദേശത്ത് അണുനശീകരണവും നടത്തിയിട്ടുണ്ട്. മംഗലം അങ്ങാടി, ഗ്രാമ പഞ്ചായത്ത്, മാവേലി സ്റ്റോര്‍, റേഷന്‍ ഷോപ്പ്, സഹകരണ ബാങ്ക്, കരുണ പാലിയേറ്റിവ് കെയര്‍ എന്നിവയുടെ പരിസരമാണ് വൃത്തിയാക്കി അണുശീകരണം നടത്തിയത്. കൂടാതെ കൂട്ടായി റോഡ് നടപ്പാത നടക്കാന്‍ അനുയോജ്യമാക്കുകയും ചെയ്തു.

എസ്ഡിപിഐ മംഗലം പഞ്ചായത്ത് കമ്മറ്റി അംഗം നൗഷാദ് വി എം, ബ്രാഞ്ച് പ്രസിഡണ്ട് കാദര്‍ എന്‍, സെക്രട്ടറി ഷഹബാസ്, മുഹമ്മദലി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബ്രാഞ്ചിലെ 20ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

Tags:    

Similar News