കുവൈത്തില്‍ കൊവിഡ് ബാധിച്ച് 4 പേര്‍ കൂടി മരിച്ചു

Update: 2020-07-12 12:34 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് 4 പേര്‍ കൂടി മരിച്ചു. രോഗബാധയെ തുടര്‍ന്ന് നാലു പേരും വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 390 ആയി. 549 സ്വദേശികള്‍ അടക്കം 836 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുവൈത്തില്‍ ഇതുവരെ 54,894 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

649 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 44,610 ആയി. ആകെ 9,894 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 151 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്.

ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 175, അഹമദി 227, ഹവല്ലി 131, കേപിറ്റല്‍ 108, ജഹറ 195.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: സബാഹിയ 36, സുലൈബിയ 40, സ അദ് അബ്ദുല്ല 40, സബാഹ് സാലെം 46, അയൂണ്‍ 32, ഫിര്‍ദ്ദസ് 28.  

Tags:    

Similar News