കുവൈത്തില്‍ കൊവിഡ് ബാധിച്ച് 2 പേര്‍ കൂടി മരിച്ചു

Update: 2020-09-27 00:43 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് 2 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരിക്കുന്നവരുടെ എണ്ണം 597 ആയി. 758 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,03,199 ആയി.649 പേരാണു ഇന്ന് രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 94211ആയി. ആകെ 8391 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം ഇന്ന് വീണ്ടും വര്‍ദ്ധിച്ച് 108ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 438 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 7,33,893 ആയി.

Tags: