ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റി

Update: 2020-05-24 14:19 GMT

ബവാന: ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റി. ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മതംമാറ്റം. ബവാന ജില്ലയിലെ ഹരേവാലി ഗ്രാമത്തില്‍ ഈ മാസം 22നാണ് കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളെയും ഹിന്ദു മതത്തിലേക്ക് മാറ്റിയത്.

ഗ്രാമത്തില്‍ തുടര്‍ന്നു താമസിക്കണമെങ്കില്‍ മതം മാറണമെന്ന് ഭീഷണിപ്പെടുത്തിയതായി നിര്‍ബന്ധിത മതംമാറ്റത്തിനെതിരേ പോലിസിനെ സമീപിച്ച ചൗധരി ഇക്രം മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമത്തിലെ മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും പരാതിയില്‍ ഉണ്ട്. മതംമാറിയവര്‍ മുസ്‌ലിം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നുണ്ടെങ്കിലും ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ ഭീഷണിപ്പെടുത്തുന്നതായി ഇക്രം പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ നല്‍കിയ പരാതിയില്‍ പോലിസ് കേസുത്തിട്ടില്ലെന്ന് ഇവര്‍ക്കുവേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകന്‍ അന്‍വര്‍ സിദ്ദിഖി പറഞ്ഞു.

മെയ് 15ന് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ തബ്‌ലീഗ് ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ദില്‍ഷാദ് എന്നൊരാള്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയിരുന്നു. ഇദ്ദേഹം കൊറോണ പരത്തുകയാണെന്ന് ആരോപിച്ച് ഏതാനും ഹിന്ദുക്കള്‍ ദില്‍ഷാദിനെ ആക്രമിച്ചു. ഇതിനുശേഷമാണ് ദില്‍ഷാദിന്റെ അടക്കം 12 കുടുംബങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഗ്രാമത്തിലെ ഒരു കൂട്ടം ആളുകള്‍ മതംമാറ്റിയത്. അവരെ ഗോമൂത്രം കുടിപ്പിച്ചതായും പറയുന്നു. മതംമാറ്റത്തിനു നേതൃത്വം നല്‍കിയവര്‍ ഏതെങ്കിലും സംഘടനയില്‍ പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല.  

Tags:    

Similar News