ഡല്‍ഹിയില്‍ 2,258 പേര്‍ക്ക് കൊവിഡ്, പോസിറ്റീവിറ്റി നിരക്ക് 5.74 ശതമാനം

Update: 2020-10-04 01:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2,258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 34 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,87,930 ആയി. അതില്‍ 25,234 സജീവ രോഗികളുടെ 2,57,224 രോഗമുക്തരും 5,472 മരണങ്ങളും ഉള്‍പ്പെടുന്നു.

ഡല്‍ഹിയിലെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് 5.74 ശതമാനമാണ്. മരണ നിരക്ക് കഴിഞ്ഞ 10 ദിവസമായി വലിയ വ്യത്യാസമില്ലാതെ തുടരുന്നു.

Tags: