ഡല്‍ഹിയില്‍ 1,215 പേര്‍ക്ക് കൊവിഡ് ബാധ

Update: 2020-08-20 17:35 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,57,345 ആയി.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ന് 1,059 പേരുടെ രോഗം ഭേദമായി ആശുത്രി വിട്ടു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,41,826 ഉം സജീവ രോഗികളുടെ എണ്ണം 11,271 മായി. ഇതുവരെ സംസ്ഥാനത്ത് 4,257 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6,010 ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളാണ് നടന്നത്. അതിനും പുറമെ 10,994 ആന്റിജന്‍ പരിശോധനകളും നടന്നു.

ഇതുവരെ ഡല്‍ഹിയില്‍ 13,75,193 കൊവിഡ് പരിശോധനകളാണ് നടന്നത്. അത് ഏകദേശം പത്തുലക്ഷത്തിന് 72,378 വരും.

ഇന്നത്തോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 28 ലക്ഷം കടന്നിട്ടുണ്ട്. 

Tags: