വാക്‌സിന്‍ വിതരണത്തില്‍ മുസ്‌ലിം ലീഗുകാര്‍ക്ക് പ്രത്യേക പരിഗണ; ലീഗ് കൗണ്‍സിലറുടെ ഓഡിയോ വിവാദമാവുന്നു

Update: 2021-08-13 05:39 GMT

കോഴിക്കോട്: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കാണ് പ്രധാന്യം നല്‍കുകയെന്ന് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍.കൊയിലാണ്ടി 42ാം വാര്‍ഡ് കൗണ്‍സിലറും ലീഗ് നേതാവുമായ കെ എം നജീബാണ് വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം പ്രഖ്യാപിച്ച് ഓഡിയോ സന്ദേശം അയച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.


സ്വന്തം വാര്‍ഡില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ലീഗുകാരില്ലെങ്കില്‍ കൗണ്‍സിലറുടെ ക്വാട്ടയില്‍ നിന്നും അടുത്ത വാര്‍ഡിലെ ലീഗുകാര്‍ക്ക് മറിച്ചു കൊടുക്കുമെന്നും ഇങ്ങിനെ ചെയ്തിട്ടുണ്ടെന്നുമാണ് നജീബ് പറയുന്നത്. ഇത് മറ്റുള്ളവര്‍ അറിയുന്നതിന്റെ പേരില്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമായാലും പ്രശ്‌നമില്ലെന്നും ഇയാള്‍ പറയുന്നു. മുസ്‌ലിം ലീഗാണ് കൗണ്‍സിലര്‍ ആക്കിയത്. ലീഗിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന ന്യായവും നജീബ് ഉയര്‍ത്തുന്നുണ്ട്.




Tags:    

Similar News