ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐഎംഎയുടെ പ്രതിഷേധ ദിനം

തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒപി തടസ്സപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.

Update: 2019-09-19 18:10 GMT

തിരുവനന്തപുരം: ഐഎംഎയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ എല്ലാ ആശുപത്രികളിലും ഒപി ബഹിഷ്‌ക്കരിക്കുകയും പ്രതിഷേധദിനം ആചരിക്കുകയും ചെയ്യും. തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒപി തടസ്സപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.

കെജിഎംഒഎ പ്രഖ്യാപിച്ച സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് ഐഎംഎ സമരം ചെയ്യുന്നത്. അന്നേ ദിവസം ഡോക്ടര്‍മാരും മറ്റിതര ജീവനക്കാരും യോഗം കൂടുകയും ഇത്തരം അക്രമങ്ങള്‍ക്കെതിരേയും ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്യും. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കനത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരമെന്ന് തിരുവന്തപുരം ഐഎംഎ. പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് അറിയിച്ചു.


Tags: