ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

Update: 2022-06-16 13:22 GMT

പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത് (24), മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പണവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്‌ഫോമില്‍ രഹസ്യ അറ നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags: