അനധികൃത പണമിടപാട് കേസ്;കോണ്‍ഗ്രസ് നേതാവ് കല്ലിക്കോടന്‍ രാഗേഷ് അറസ്റ്റില്‍

Update: 2026-03-16 06:18 GMT

കണ്ണൂര്‍: അനധികൃത പണമിടപാട് കേസില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവുമായ കല്ലിക്കോടന്‍ രാഗേഷ് അറസ്റ്റില്‍. സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് കേസിന് തുടക്കം. തമിഴ്‌നാട് പോലിസാണ് രാഗേഷിനെ അറസ്റ്റ് ചെയ്തത്.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഉപയോഗിക്കാനാണ് ഈ ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

2012ല്‍ മണല്‍മാഫിയയുമായി ബന്ധമുള്ള കല്ലിക്കോടന്‍ രാഗേഷിനെയും ലോറിയേയും മണലുകടത്തലുമായി ബന്ധപ്പെട്ട് വളപ്പട്ടണം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ രാഗേഷ്. അന്ന് സ്റ്റേഷനുള്ളില്‍ സെല്ലിലായിരുന്ന രാഗേഷിനെ കെ സുധാകരന്‍ പിടിച്ചിറക്കിക്കിക്കൊണ്ടുപോയത് വന്‍ വിവാദമായിരുന്നു.

Tags: