നിയമവിരുദ്ധമായ കൊലപാതകം: അഫ്ഗാനില്‍ 13 പട്ടാളക്കാരെ പിരിച്ചുവിടാനൊരുങ്ങി ആസ്‌ട്രേലിയ

അഫ്ഗാനില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയ 19 ആസ്‌ട്രേലിയന്‍ പട്ടാളക്കാരെ കുറിച്ച് അന്വേഷണ ഏജന്‍സി റിപോര്‍ട്ട് നല്‍കിയിരുന്നു

Update: 2020-11-27 05:54 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ തങ്ങളുടെ 13 പട്ടാളക്കാരെ നിയമവിരുദ്ധ കൊലപാതകത്തിന്റെ പേരില്‍ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയതായി ആസ്‌ട്രേലിയ അറിയിച്ചു. അഫ്ഗാന്‍ തടവുകാരും നിരായുധരായ സാധാരണക്കാരുമുള്‍പ്പടെ 39 പേരെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത്.


അഫ്ഗാനില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയ 19 ആസ്‌ട്രേലിയന്‍ പട്ടാളക്കാരെ കുറിച്ച് അന്വേഷണ ഏജന്‍സി റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിലെ 13 പേരൊണ് സൈന്യത്തില്‍ നിന്നും പിരിച്ചുവിടുന്നത്. മറ്റുള്ളവര്‍ക്കെതിരേ സൈനിക നിയമം അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയ സൈനികരോട് ഒരാഴ്ച്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.





Tags:    

Similar News