ഇരയോട് മോശം പെരുമാറ്റം; അമ്പലവയല്‍ എഎസ്‌ഐയ്‌ക്കെതിരേ പോക്‌സോ കേസ്

Update: 2022-11-12 05:39 GMT

കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയായ 17 കാരിയോട് മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി ജി ബാബുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇരയെ കഴിഞ്ഞ ജൂലൈയില്‍ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് എഎസ്‌ഐയുടെ ക്രൂരത. ഇയാള്‍ കുട്ടിയെ ഫോട്ടോ ഷൂട്ടിനും നിര്‍ബന്ധിച്ചു. വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്. വയനാട് എസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി രാഹുല്‍ ആര്‍ നായര്‍ ഇയാളെ സസ്‌പെന്റ് ചെയ്ത് ഉത്തരവിട്ടിരുന്നത്.

Tags: