'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടിയിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ

Update: 2025-07-27 06:29 GMT

ഭോപ്പാൽ: പുതിയ കോൺസ്റ്റബിൾമാർക്കുള്ള പരിശീല ക്യാംപിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ രാജാ ബാബു സിങാണ് ഇത്തരത്തിലൊരു കാര്യം ആവശ്യപ്പെട്ടത്

ഒമ്പതുമാസത്തെ പരിശീലന പരിപാടിയുമായി വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ അതിൻ്റെ മനപ്രയാസം ഇല്ലാതിരിക്കാൻ എല്ലാവരോടും രാമായണം ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു."പിതാവിന്റെ വാഗ്ദാനപ്രകാരം ശ്രീരാമന് വീട്ടിൽ നിന്ന് വിട്ട് 14 വർഷം കാട്ടിൽ കഴിയാൻ കഴിയുമെങ്കിൽ, വീട്ടിൽ നിന്ന് മാറി ഒമ്പത് മാസം പരിശീലനം നടത്തിക്കൂടേ?" എന്നായിരുന്നു സിങിൻ്റെ ചോദ്യം.

എല്ലാ മതങ്ങളും തുല്യമാണെന്ന് പറയുന്ന ഒരു രാജ്യത്ത് ഇങ്ങനെയൊരു നിർദേശം പാടില്ലായിരുന്നുവെന്ന് മറ്റൊരു മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദേശം വ്യാപക വിമർശനത്തിനാണ് വഴിവച്ചത്. മതേതര ഇന്ത്യയെ തകർക്കാനുള്ള പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം പോലുള്ള രാഷ്ട്രീയ പാർട്ടികൾ പറഞ്ഞു.

Tags: